Kerala kerala

കോട്ടയത്ത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്‌കാരം ഇന്ന്

കോട്ടയം: അയര്‍ക്കുന്നത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ചെറുകര സെന്റ് മേരിസ് ക്‌നാനായ പള്ളിയില്‍ ആണ് സംസ്‌ക്കാരം. രാവിലെ ജിസ്സ്മോളുടെ ഭര്‍ത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.

രാവിലെ 9 മണിയോടെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് മൂന്ന് മൃതദേഹവും ജിസ്‌മോളുടെ ഭര്‍ത്താവിന്റെ ഇടവകയായ നീറികാഡ് ലൂര്‍ദ് മാതാ പള്ളിയിലേക്ക് എത്തിച്ചത്. 100 കണക്കിനാളുകളാണ് ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തുടര്‍ന്ന് ജിസ് മോളുടെ ഭവനത്തില്‍ എത്തിച്ചു. ഇവിടെ മൂന്ന് മണിവരെയാണ് പൊതുദര്‍ശനം.

അതേസമയം, കോട്ടയം ഏറ്റുമാനൂരില്‍ കുഞ്ഞുങ്ങളുമായി ജിസ് മോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക പീഡനം അനുഭവിച്ചെന്നു ആവര്‍ത്തിച്ചു സഹോദരന്‍ ജിറ്റു. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്മോളെ പീഡിപ്പിച്ചിരുന്നു. മുന്‍പ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോള്‍ടെ അച്ഛനും സഹോദരനും പോലീസില്‍ മൊഴി നല്‍കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!