Local

ബ്ലാക്ക്മാൻ ശല്ല്യം സി.ഐ പരിശോധിച്ചു കൂട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടത്

കു​ന്നമം​ഗ​ലം: പ്ര​ദേ​ശ​ത്ത് വീ​ണ്ടും ബ്ലാ​ക്ക്മാ​ൻ ശ​ല്ല്യംഎന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി.കുന്ദമംഗലം സി.ഐ ജയൻ ഡൊമനിക്ക് (എസ്.എച്ച്.ഒ) നേരിട്ട് പരാധിക്കിടയായ സ്ഥലം സന്ദർശിച്ചു. കുട്ടികൾ ചോക്ക് കൊണ്ട് കുത്തി കുറിച്ചിട്ടതാണെന്ന് കണ്ടെത്തി .ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് കു​ന്ന​മം​ഗ​ല​ത്തും പ​രി​പ​ര​ത്തും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടെന്ന പരാതിയുയർന്നത്.​ കൂഴക്കോട് ഭാഗത്തും കു​ന്നമം​ഗ​ലം എം​എ​ൽ​എ റോ​ഡി​ൽ പ​ട്ടേ​ത്ത് ഭാഗത്തും വീടിൻ്റെ ചുമരിൽ എന്തോ വ്യക്തമല്ലാത്ത രീതിലിൽ എഴുതിട്ടുണ്ടെന്ന പരാധി ഫോണിൽ പോലീസിനെ അറിയിച്ചത്. ഇത് പ്രകാരം അന്വേഷണം നടത്തിയ പോലീസിന് ഒന്നും ഇത്തരത്തിൽ ഇല്ലെന്ന് മനസ്സിലാവുകയായിരുന്നു..വ​രി​ട്യാ​ക്ക്, ആ​ന​പ്പാ​റ, ചാ​ത്ത​ങ്കാ​വ് എ​ന്നി​വ​ട​ങ്ങ​ളി​ലും ബ്ലാ​ക്ക്മാ​ൻ ശ​ല്യ​മുണ്ടെന്ന പരാധി പ്രചരിച്ചിരുന്നു.. നാ​ട്ടു​കാ​ർ ആളുകളുടെ ശല്യം ഉണ്ടെന്ന വിശ്വാസത്തിൽപി​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ചെ​ത്തു​ക​ട​വ് രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​, 12ാം മൈല്‌, പെ​രി​ങ്ങാ​ളം ഭാഗങ്ങളിൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ​ ബ്ലാ​ക്ക്മാൻ ​ ശല്ല്യം എന്ന റിപ്പോർട്ട് നവ മാധ്യമ്മങ്ങളിലൂടെ പ്രചരിച്ചിരുന്നു. കുന്ദമംഗലത്തും ജില്ലയുടെ പല ഭാഗത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുന്ദമംഗലം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയന്‍ ഡൊമനിക്കിൻ്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്തി നടപടിക്കൊരുങ്ങുകയാണ്.എന്നാല്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ആര്‍ക്കും ബ്ലാക്ക്മാനെ കണ്ടെത്താനുമായിട്ടില്ല. വാട്‌സപ്പിലും മറ്റും അനാവശ്യ സന്ദേശങ്ങളും പ്രചരിപ്പിക്കാൻ തയ്യാറാവരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. നാട്ടുകാര്‍ ലോക്ഡൗണ്‍ ലംഘിച്ച് ഇത്തരക്കാരെ നേരിടാന്‍ ഇറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഈ വിഷയം ഒരു സൈക്കോ പ്രോബ്ലം ആണെന്നും ഇത്തരക്കാരെ കണ്ടെത്തുന്നത് ശ്രമകരമാണെന്നുമാണ് പോലീസ് .കോട്ടൂളി നിന്നും കോഴിക്കോട് മറ്റു ഭാഗങ്ങളിൽനിന്നും നിരവധി പേരെ പോലീസ് പിടിച്ചിരുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുന്നവരും മറ്റും ഇത് കിട്ടാതെയാകുമ്പോള്‍ പലരും കൂട്ടമായി ആണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നതെന്നും പോലീസ് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!