ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങള്‍ തോറും വീട് കയറി പ്രചാരണത്തിന് നിര്‍ദ്ദേശം. സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പ്രചാരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതല്‍ തുടങ്ങും. ജില്ലാതലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനന് അഗര്‍വാള്‍, അനില്‍ ആന്റണി, അരവിന്ദ് മേനോന്, ജമാല്‍ സിദ്ധിഖി എന്നിവര്‍ക്ക് ചുമതല നല്കി. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. അരവിന്ദ് മേനോനാണ് പ്രചാരണത്തിന്റെ കേരളം അടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല.
വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

