Kerala Local News

കുന്ദമംഗലത്ത് തമിഴ്നാട് സ്വദേശിയെ ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആശങ്ക വേണ്ടെന്ന് അധികൃതർ

കുന്ദമംഗലം : മുക്കം റോഡിൽ ഫ്രൂട്ട്സ് ഇറക്കാനെത്തിയ തമിഴ്നാട് സേലം സ്വദേശിയ്ക്ക് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തമിഴ് നാട്ടിൽ രോഗ വ്യാപനം ഉടലെടുക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷ കേരളത്തിലും ശക്തമാക്കിയിരുന്നു.

എന്നാൽ മുൻപും ഇത്തരത്തിൽ അസുഖം ഉള്ള വ്യക്തിയാണ് ഇദ്ദേഹം എന്നും പേടിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇദ്ദേഹത്തെ ടെസ്റ്റിന് വിധേയയമാക്കിയിട്ടുണ്ടെന്നും ഫലം വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും. അതു വരെ ഇദ്ദേഹം ചരക്കിറക്കിയ കുന്ദമംഗലത്തെ ഫ്രൂട്ട്സ് കട അടച്ചിടണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു.

മുൻകരുതൽ എന്ന നിലക്ക് ഇദ്ദേഹത്തെ ടെസ്റ്റിന്റെ ഫലം വരുന്ന വരെ അവിടെ ലോഡ് ഇറക്കിയ പോർട്ടർമാരായ ആറു പേരെയും, ജീവനക്കാരെയും ക്വാറെൻ്റയിനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ചില വാർത്തകൾ നവ മാധ്യമങ്ങൾ വഴി കൈമാറി ആശങ്ക സൃഷ്ടിക്കുന്നു എന്ന കാര്യവും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും നിലവിൽ ആശങ്കയില്ലെന്നും അധികൃതർ അറിയിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!