പാലക്കാട്: ആര്‍.എസ്.എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളായ 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നല്‍കി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസര്‍, എച്ച്. ജംഷീര്‍, ബി. ജിഷാദ്, അഷ്റഫ് മൗലവി, സിറാജുദ്ദീന്‍, അബ്ദുല്‍ ബാസിത്, അഷ്റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.
നേരത്തെ എന്‍.ഐ.എ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതികളായ 17 പി.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മുമ്പ് ഹൈകോടതി ജാമ്യം നല്‍കിയിരുന്നു.

