Kerala kerala

ലഹരി ഉപയോഗം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: കുമാരപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഡിവൈഎഫ്‌ഐ കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കഴിഞ്ഞ ദിവസം മദ്യപാനസംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തേറ്റത്. പ്രവീണിന്റെ വീടിന് മുന്നിലെത്തിയ നാലംഗ ലഹരി സംഘം അസഭ്യം പറയുകയും കുട്ടികളെ മര്‍ദ്ധിക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ കുമാരപുരം മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!