Trending

കേരളത്തിന് 6000 കോടി രൂപയുടെ അധികവായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

കേരളത്തിന് 6,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര അനുമതി.ഇതോടെ ട്രഷറിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഉണ്ടാവും. വൈദ്യുതി പരിഷ്കരണം നടത്തിയ വകയിലാണ് അധികവായ്പ.സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ കടുത്ത പണ ഞെരുക്കമാണ് ട്രഷറിയിൽ. ബില്ലുകൾ മാറുന്നതടക്കം കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായി. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇന്നലെ പാസാക്കിയിരുന്നില്ല. ഇതിന് ഇടയിലാണ് സര്‍ക്കാരിന് ആശ്വാസമായി ആറായിരം കോടിയുടെ അധികവായ്ക്ക് അനുമതി ലഭിച്ചത്.വൈദ്യുതി പരിഷ്കരണം നടത്തിയതിൻ്റെ പേരിൽ അധികവായ്പ അനുവദിക്കണമെന്ന് രണ്ടാഴ്ച മുന്‍പ് തന്നെ കേരളം ആവശ്യപ്പെട്ടിരുന്നു. അനുമതി ലഭിച്ചതോടെ റിസർവ് ബാങ്കിൽ കടപത്ര ലേലം നടക്കും. അതിനാല്‍ നാളെയോടെ പണം ട്രഷറിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നടത്താന്‍ സര്‍ക്കാരിനാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്ന വകയില്‍ 5990 കോടി രൂപയുടെ അധിക വായ്പയും ഈ മാസം കിട്ടി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!