Trending

ശസ്ത്രക്രിയാ ഉപകരണങ്ങൾ കിട്ടാനില്ല;കോഴിക്കോട് മെഡി.കോളജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാക്കുന്നു. ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ നിരവധി രോഗികൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് സർക്കാർ നൽകാനുള്ള പണം നൽകിയാൽ മാത്രമേ കമ്പനി സ്റ്റന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യു. ഇതിനുശേഷമേ ശസ്ത്രക്രിയ നടത്താനാകും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.ഇതോടെ ഇനി ശസ്ത്രക്രിയ എന്നു നടക്കുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖവുമായി എത്തുന്ന രോഗികൾക്ക് എത്രയും വേഗത്തിൽ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാൽ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതായതോടെ ഏറ്റവും അത്യാവശ്യമായി വരുന്ന ശസ്ത്രക്രിയകൾ മാത്രം നടത്തി. മറ്റുള്ളവരെല്ലാം മടക്കി അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!