Trending

ഇടുക്കിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ, രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്നെന്ന് സംശയം

രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ഇടുക്കി കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഫോണുപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.ഇവർ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാ​ഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!