തിരുവനന്തപുരം : വേതന വര്‍ധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30 ന് നിയമസഭാ ഓഫീസില്‍ വെച്ചാകും ചര്‍ച്ച. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തില്ല. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും അതിനാല്‍ സര്‍ക്കാറിന് സമയം നല്‍ക ണമെന്നുമാണ് ച ര്‍ച്ചയില്‍ പ്രധാനമായും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞത്. സമരത്തില്‍ നിന്ന് ആശമാര്‍ പിന്‍മാറണമെന്നായിരുന്നു ചര്‍ച്ചക്കെത്തിയ എന്‍.എച്ച്. എം ഡയറക്ടറുടെ പ്രധാന ആവശ്യം.
ചര്‍ച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന ആ ശമാര്‍ ചര്‍ച്ച പരാജയമായതോടെ കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അപാകതകളുണ്ടെന്നും, ഈ ഉത്തരവ് പിന്‍വലിക്കണെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഫിക്‌സഡ് ഇന്‍സെന്റീവിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഓണറേറിയംപകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

