തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പേരുമലയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ചുറ്റിക വാങ്ങിയ കട, ബാഗ്, സ്വര്‍ണ്ണം പണയപ്പെടുത്തിയ സ്ഥലം തുടങ്ങിയ ഇടങ്ങളില്‍ അഫാനെ എത്തിച്ചു. എലി വിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി തുടങ്ങിയവ വാങ്ങിയ കടയിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബൈക്കിലെത്തി ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു. അനുജന് അഹ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഫാന് പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നേരത്തെ അഫാനുമായി പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി

