കുന്നമംഗലം NHM ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷാ ക്ലിനിക്ക്
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നിർദേശപ്രകാരം ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ആയുർ രക്ഷാ,സുഖായുഷ്യം എന്നി ക്ലിനിക്കിന്റെ ഉദ്ഘാടനം 23/04/2020 11 മണിക്ക് മെഡിക്കൽ ഓഫീസർ ഡോ. ശീതൾ ഇന്റെ നേതൃത്വത്തിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് NHM AYUSH ആയുർവേദo ഡിസ്പെൻസറിയിൽ വെച്ച് നടന്നു.
കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ
സഹകരണത്തോടെ രോഗ പ്രതിരോധ മരുന്നുകൾ ഡിസ്പെൻസറി യില് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബഹുമാനപ്പെട്ട ജില്ല പഞ്ചയത്ത് മെമ്പർ ശ്രീമതി രജനി തടത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ലീന വാസുദേവൻ,ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർപേഴസൺ ശ്രിമതി അസ്ബിജ സകീർ ഹുസ്സൈൻ,ward member ഹിതേഷ് (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് പ്രതിനിധികളായി ഡോ.റിധിമ, ഡോ. ജീത എന്നിവർ പങ്കെടുത്തു

കാരശ്ശേരി ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷാ ക്ലിനിക്ക്
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നിർദേശപ്രകാരം ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ആയുർ രക്ഷാ ക്ലിനിക്കിന്റെ ഭാഗമായി 23.4.2020 കാരശ്ശേരി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. സത്യവതിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് പ്രതിനിധികളായ ഡോ. രമ്യ, ഡോ. അഞ്ജു ദിനേശ് എന്നിവരുടെ പങ്കാളിത്തതോടെ മുക്കം സബ് ട്രഷറി ജീവനക്കാർക്ക് ആയുർവേദ പ്രതിരോധ ഔഷധo വിതരണം ചെയ്തു.

കൊടിയത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ ആയുർ രക്ഷാ ക്ലിനിക്ക്
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ നിർദേശപ്രകാരം ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ആയുർ രക്ഷാ ക്ലിനിക്കിന്റെ ഭാഗമായി 23.4.2020 കൊടിയത്തൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. ഗീതയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് പ്രതിനിധി ഡോ. അർച്ചനയുടെയും പങ്കാളിത്തതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സ്വപ്ന ആയുർവേദ പ്രതിരോധ ഔഷധo ആശ വർക്കേഴ്സിനു വിതരണം ചെയ്തു.

