പത്തനംതിട്ട : കഴിഞ്ഞ 45 ദിവസത്തെ നീണ്ട ചികിത്സയ്‌ക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് . സംസ്ഥാനത്തിനേറെ ആശങ്ക പുലർത്തിയിരുന്ന 62 കാരിയുടെ ഇരുപതാമത്തെ പരിശോധന ഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ഇതേ തുടർന്ന് വീണ്ടും നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയതോടെ ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
രണ്ടു ദിവസം മുൻപ് രോഗ ബാധിതയായ ഇവരുടെ മകളുടെ ഫലം നെഗറ്റീവ് ആവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു. കേരളത്തിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്ന തൊട്ടു പിന്നാലെ ആയിരുന്നു ഇവർക്ക് കോവിഡ് സ്ഥിരീകരണംഉണ്ടായത്. തുടർച്ചയായി 19 ടെസ്റ്റുകൾ പോസിറ്റീവ് ആയ രോഗിയുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക നിലനിന്നിരുന്നു ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന് നില നിന്നിരുന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുകയാണ് .

