Trending

കാരന്തൂരിൽ നിന്ന് 450 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ കുന്ദമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു

ലഹരി ഉപയോഗം തടയുന്നതിന് കുന്ദമംഗലം എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാരന്തുരിൽ നിന്ന് 450 ഗ്രാം കഞ്ചാവ് മൂന്ന് യുവാക്കളിൽ നിന്നായി പിടിച്ചെടുത്തു.കാരന്തൂർ പാറക്കടവ് ഹര ഹര കാവ് റോഡിലെ ഇലക്ട്രിക് പോസ്റ്റ് സമീപത്തു വെച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്.200 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വയനാട് പൂത്തകൊല്ലി ചന്നിയൻ വീട്ടിൽ മുഹമ്മദ് മകൻ ഷഫീഖ് സി,50 ഗ്രാം കഞ്ചാവ് കൈവശം വെച്ചത്തിന് മുണ്ടിക്കൽ താഴം നടപ്പാലം കുനിയിൽ താഴം പൊറ്റമ്മൽ വീട്ടിൽ അബ്ബാസ് മകൻ ആഷിജ് സി കെ, 200 ഗ്രാം കഞ്ചാവ് കൈവശ വെച്ചത്തിന് കാരന്തൂർ ചെറുകുഴിയിൽ വീട്ടിൽ കോയ മകൻ ഹിഷാം സി.കെ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.കെ നിഷിൽകുമാറും സംഘവും ചേർന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!