Trending

പാലക്കാട് നാലംഗ സംഘത്തിന്റെ മർദനമേറ്റ് തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് നാലംഗ സംഘത്തിന്റെ മർദനമേറ്റ് തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേൽ ആണ് മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ഇയാളെ മർദിച്ചിരുന്നു.തുടര്‍ന്ന് ഇയാളെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കന്നിമാരി വരവൂർ സ്വദേശികളാണ് ജ്ഞാനശക്തി വേലിനെ മർദിച്ചത്. പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മർദനമേറ്റതാണോ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!