Kerala kerala

കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാന്‍ സിപിഎം; ഇളവ് പിണറായിക്ക് മാത്രം

ന്യൂഡല്‍ഹി: കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയില്‍ ഇളവ് പിണറായിക്ക് മാത്രം നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയില്‍ നിലനിര്‍ത്തും. പ്രായപരിധിയില്‍ ഇളവിനുള്ള നിര്‍ദ്ദേശം സംഘടന റിപ്പോര്‍ട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പിബിയില്‍ നിന്ന് ഒഴിവാകും.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകള്‍ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്‌ലേ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. വിജയരാഘവന്‍, നിലോത്പല്‍ ബസു എന്നിവരുടെ പേരുകളും ഉയര്‍ന്നേക്കാം. എന്നാല്‍ കേരള, ബംഗാള്‍ ഘടകങ്ങളുടെ നിലപാട് പ്രധാനമാകും. പിബിയിലേക്ക് വിജുകൃഷ്ണന്‍, യു വാസുകി, മറിയം ധാവ്‌ലെ തുടങ്ങിയവരും ചര്‍ച്ചയിലുണ്ട്. പി ഷണ്‍മുഖം, കെ ബാലകൃഷ്ണന്‍, അമ്‌റാറാം, എആര്‍ സിന്ധു എന്നിവരെയും ആലോചിച്ചേക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!