National

സുന്ദരിയാണെന്ന അഹങ്കാരം; 17കാരിയെ കാമുകന്‍ കഴുത്തറത്തു കൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 17കാരിയെ യുവാവ് വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്തു കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം, ഇയാള്‍ യുവതിയുടെ സുഹൃത്തിനെ വിളിച്ച് കുറ്റം സമ്മതിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

”ഞാന്‍ നിങ്ങളുടെ സുഹൃത്തിനെ കൊന്നു, അവള്‍ക്ക് സുന്ദരിയാണെന്ന അഹങ്കാരമുണ്ടായിരുന്നു. അത് അവളുടെ അച്ഛനോടും പറയൂ” എന്നാണ് പ്രതി സുഹൃത്തിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. കൊല്ലപ്പെട്ട യുവതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം സുഹൃത്തിനൊപ്പം സമീപത്തുള്ള മാര്‍ക്കറ്റില്‍ പോയിരുന്നു. അവിടെ വെച്ച്, ബൈക്കില്‍ വന്ന തന്റെ സുഹൃത്തിനെ അവള്‍ കണ്ടുമുട്ടി, അയാള്‍ പെണ്‍കുട്ടിയെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയും അയാള്‍ക്കൊപ്പം പോവുകയും ചെയ്തു. ഇതേസമയം യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം കാമുകി തന്നോട് വിശ്വാസ വഞ്ചന കാട്ടിയതായും കൊലപ്പെടുത്തിയതായും യുവാവ് ഫോണില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് സുഹൃത്ത് കൊലപാതകത്തെക്കുറിച്ച് യുവതിയുടെ പിതാവിനെ അറിയിച്ചു. പിതാവ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!