Trending

സഹോദരിയുടെ ക്രൂരതയിൽ വെള്ളവും വെളിച്ചവുമില്ലാതെ വയോധികയും ഭർത്താവും

കരുത്തും കൈത്താങ്ങുമാവേണ്ട സഹോദരി മറ്റൊരു സഹോദരിയോട് ചെയ്ത കൊടും ക്രൂരതയുടെ കഥയാണ് ജനശബ്ദം ഈ വനിതാ ദിനത്തിൽ വായനക്കാർക്ക് മുന്നിലെത്തിക്കുന്നത്. സ്വന്തം വീട്ടിൽ വെള്ളവും വെളിച്ചവുമില്ലാതെ മാസങ്ങളോളം താമസിക്കേണ്ടി വന്ന ഗതികേടിലാണ്55 വയസ്സുകാരി രാജലക്ഷ്മി.കോഴിക്കോട് കണ്ണഞ്ചേരി ചമ്പയിൽ ഹൗസിലാണ് ഇവരുടെ താമസം. കഴിഞ്ഞവർഷം ഏപ്രിൽ ഇവരുടെ അമ്മ മരണപ്പെട്ടു. അസുഖബാധിതയായ അമ്മയെ സംരക്ഷിച്ചത് രാജലക്ഷ്മിയായിരുന്നു. എന്നാൽ സ്വത്ത് ഭാഗം വെച്ചപ്പോൾ രാജലക്ഷ്മിക്ക് അടുക്കളയോട് ചേർന്ന് ഒരു മുറി മാത്രമാണ് ലഭിച്ചത്. സഹോദരി ആ മുറിയിലേക്കുള്ള വഴി അടച്ചു.നിലവിൽ ആ മുറിയിൽ വൈദ്യുതി കണക്ഷൻ ഇല്ല. ഇതോടെ വെള്ളവും നിലച്ചു. സ്വന്തം റൂമിലേക്ക് കടന്നു ചെല്ലാൻ വീട് മുഴുവനായി കറങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് രാജലക്ഷ്മിയും ഭർത്താവ് ഗിരീഷിനും. റെയിൽവേ ജീവനക്കാരനായ ഗിരീശൻ ആരോഗ്യസംബന്ധമായ കാരണത്താൽ സ്വയം വിരമിക്കുകയായിരുന്നു. അതിനാൽ റെയിൽവേയിൽ നിന്ന് പെൻഷൻ ലഭിച്ചിരുന്നില്ല. കോടതി മുഖാന്തരം വളരെ തുച്ഛമായ തുക മാത്രമാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്. ഇതാണ് ഈ കുടുംബത്തിലെ ഏക വരുമാനം മാർഗ്ഗം.വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് നാല് ഇലക്ട്രിക് പോസ്റ്റുകൾ ആവശ്യമാണ്. ബി.പി.എൽ വിഭാഗത്തിൽ ആയിരുന്നെങ്കിലും ഉയർന്ന വരുമാനം കാരണം ആ വഴിയും മടഞ്ഞു. ഇലക്ട്രീഷ്യൻ സതീശൻ വഴി വയോധികയുടെ ദയനീയ അവസ്ഥ പുറം ലോകം അറിയുന്നത്.പന്നിയങ്കര വില്ലേജ് ഓഫീസർ കുമാർ,വി.എഫ്. ഒ ശൈലേന്ദ്രൻ അനുകൂലമായി പ്രവർത്തിച്ച് സർട്ടിഫിക്കറ്റ് നൽകി.വൈദ്യുതി കണക്ഷനായി കല്ലായി കെഎസ്ഇബി ഓഫീസിൽ എത്തിയപ്പോൾ പൂർണ്ണ പിന്തുണയേകി അസിസ്റ്റൻറ് എഞ്ചിനീയർ എൻ.രാജേഷ് കൃഷ്ണ, ഓവർസിയർ ബിജു. തൽഫലമായി മാർച്ച് 11 ന് വൈദ്യുതി കണക്ഷൻ ലഭിക്കും.ജനശബ്ദം എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ സിഗബത്തുള്ള,പ്രശസ്ത ശില്പി റിയാസ് കുന്ദമംഗലം എന്നിവരുടെ ഇടപെടലാണ് രാജലക്ഷ്മിയുടെയും ഭർത്താവ് ഗിരീഷിന്റെയും ജീവിതത്തിന് വെളിച്ചമേകിയത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!