കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെണ്മക്കളുടേയും ആത്മഹത്യക്ക് കാരണം ഭര്‍ത്താവ് നോബിയുടെ പ്രകോപനമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് ഫോണില്‍ വിളിച്ച് വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി അറിയിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഷൈനിയും മക്കളും പുലര്‍ച്ചെ റെയില്‍ പാളത്തിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും മരണത്തിന് തലേന്ന് കുട്ടികള്‍ സ്കൂളിലേക്കു വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്നിറങ്ങിയത്.
നോബിക്കെതിരെ 2024ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍കാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂര്‍ പൊലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

