Trending

നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ആൾമാറാട്ടത്തിന് 9 പേർ അറസ്റ്റിൽ

ന്യൂ ഡൽഹി: കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും നീറ്റ് പുനഃപരീക്ഷയിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപുറമെ, ഉത്തർപ്രദേശിൽ പരീക്ഷാഹാളിൽ സിം കാർഡുമായി എത്തിയ വിദ്യാർത്ഥിയെയും കസ്റ്റഡിയിലെടുത്തു.

ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷയെഴുതാൻ എത്തിയ ഒൻപത് പേരാണ് പോലീസ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശി പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും ഇയാളിൽ നിന്ന് കണ്ടെടുത്തു. പരീക്ഷാ ക്രമക്കേടുകൾക്കിടയിലും മൂല്യനിർണ്ണയത്തിനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഈ മാസം അവസാനത്തോടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് എൻ.ടി.എ ലക്ഷ്യമിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!