Kerala kerala

ചട്ടങ്ങള്‍ മറികടന്ന് നിയമനം: സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡിയെ സര്‍ക്കാര്‍ പുറത്താക്കി

തിരുവനന്തപുരം : സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡി എല്‍. ഷിബു കുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നിയമനം പുന പരിശോധിച്ചുള്ള തീരുമാനം. യുഡിഎഫ് ഭരണകാലത്ത് കെപി മോഹനന്‍ കൃഷി മന്ത്രിയായിരുന്നപ്പോഴായിരുന്നു ചട്ടങ്ങള്‍ മറികടന്ന് ഷിബു കുമാറിന്റെ നിയമനം. നിയമവകുപ്പ് എതിര്‍ത്തിട്ടും മന്ത്രിസഭാ യോഗത്തില്‍ വച്ച് സ്ഥിരം എംഡിയായി നിയമനം നല്‍കുകയായിരുന്നു. കോര്‍പ്പറേഷനിന് കീഴിലെ ഒരു സൊസൈറ്റിലെ ഓഫീസ് അസിസ്റ്റഡ് തസ്തികയിലുള്ളയാളെയാണ് എംഡിയായി നിയമിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പരാതി വന്നുവെങ്കിലും നിയമനം പുന: പരിശോധിച്ചില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മന്ത്രി പി. പ്രസാദാണ് നിയമനം പുന: പരിശോധിക്കാന്‍ മന്ത്രിസഭയില്‍ ആവശ്യപ്പെട്ടത്. മന്ത്രിസഭാ തീരുമാന പ്രകാരം പുറത്താക്കി കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!