കശുവണ്ടി അഴിമതി കേസ്: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്
തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിലെ ഒന്നാം പ്രതിയായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. കശുവണ്ടി അഴിമതി കേസില്‍ പ്രതിയായ രതീഷ് സുപ്രധാന പദവിയില്‍ തുടരുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ രതീഷിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കെ എ രതീഷ് രാജിവെച്ചിരിക്കുന്നത്. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തോടൊപ്പം കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് […]


