GLOBAL International

ചിത്രശലഭത്തിന്റെ ജഢം ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു

ബ്രെസിലിയ : ചിത്രശലഭത്തിന്റെ ജഢം ശരീരത്തില്‍ കുത്തിവെച്ച 14കാരന്‍ മരിച്ചു. ഡേവി ന്യൂസ് മൊറേറ എന്ന ബ്രസീല്‍ പൗരനാണ് മരിച്ചത്. ഏഴ് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കുത്തിവെയ്പ്പിന് ശേഷം അസഹനീയമായ വേദനയുമായാണ് 14കാരന്‍ വിറ്റോറിയ ഡി കോണ്‍ക്വിസ്റ്റയിലെ ആശുപത്രിയില്‍ എത്തിയത്. കാര്യമെന്തെന്ന് അറിയാതെ കുഴങ്ങിയ അധികൃതരോട് ചത്ത ചിത്രശലഭത്തെ വെള്ളത്തില്‍ കലക്കി കാലില്‍ കുത്തിവച്ച കാര്യം കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്.

കുട്ടിക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയും അലര്‍ജിയും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കുത്തിവെച്ച ശകലങ്ങളുടെ വലുപ്പത്തെക്കുറിച്ചും മിശ്രിതത്തിന്റെ അളവിനെക്കുറിച്ചും അറിയില്ലെന്നും കുത്തിവെപ്പിനിടയില്‍ രക്തധമനികളിലേക്ക് വായു കയറിയതാവാം മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രക്തധമനികളിലേക്ക് വായു പ്രവേശിച്ചാല്‍ രക്തം കട്ട പിടിക്കുകയും വേഗത്തില്‍ മരണം സംഭവിക്കുകയും ചെയ്യും.

മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്നും പൊലീസ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!