വൈക്കം: ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വൈക്കത്തെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. വൈക്കം കുലശേഖരമംഗലം സന്ധ്യാഭവനില്‍ സിനില്‍കുമാര്‍(49) ആണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
ഗ്രേഡ് എസ്.ഐ. കുഴഞ്ഞുവീണ് മരിച്ചു

