കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ മാസചന്ത കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ആരംഭിച്ചു.വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത.നേരത്തെ നടത്തി പോന്നിരുന്ന ഉത്സവകാല വിപണന മേളകള്‍ക്ക് ബദലായാണ് ഇപ്പോള്‍ എല്ലാ മാസവും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മാസച്ചന്ത സജ്ജീകരിച്ചത്. മികവുറ്റ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിലൂടെ എല്ലാമാസവും നല്ലൊരു വരുമാനം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ മാസചന്ത ആരംഭിച്ചു

