വയനാട്: തുടര്‍ച്ചയായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രണ്ട് ദിവസത്തിനിടെ രണ്ടുപേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ കൊല്ലപ്പെട്ട അട്ടമല ബാലകൃഷ്ണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഫെന്‍സിങ് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. തഹസില്‍ദാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ അനുവദിച്ചത്.
കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ ഇന്ന് നല്‍കും. ആറ് ലക്ഷം രൂപ കൂടി പിന്നീട് നല്‍കാമെന്നും ഫെന്‍സിങ് സ്ഥാപിക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്കി. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മേപ്പാടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്.

