കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത വാദങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. സാമ്പത്തിക മരവിപ്പ് മറികടക്കാന്‍ കിഎഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനം വിജയകരമായി നടപ്പിലാക്കാനായി. കിഫ്ബിയിലൂടെ പ്ലാന്‍ ഫണ്ടിന് പുറത്തുള്ള വിഭവ സമാഹരണത്തിന് വഴിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇതൊന്നും കേരളത്തില്‍ നടക്കില്ല എന്നൊക്കെ പഴിപറഞ്ഞ് നടന്നവരെ ഇത് വിഷമിപ്പിച്ചിട്ടുണ്ട്. തറവാട് സ്വത്തല്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതൊക്കെ പ്രതിപക്ഷ നേതാവിന്റെ യാഥാസ്ഥിതിക നിലപാടാണ്. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് നടക്കുന്നില്ല എന്നുള്ളത് വസ്തുതാ വിരുദ്ധമായ ആക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയെ ഓഡിറ്റ് ചെയ്യാനുള്ള പൂര്‍ണ്ണാധികാരം സിഎജിക്കുണ്ട്. കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ രേഖാമൂലം സിഎജിക്ക് കത്ത് നല്‍കിയിട്ടുണ്ട്
ഇതൊന്നും പ്രതിപക്ഷ നേതാവ് അറിയുന്നില്ല എന്ന് തോന്നുന്നുതായും മുഖ്യമന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് ഇതൊക്കെ പരിശോധിക്കുവാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലെ നേട്ടങ്ങളും നിയമസഭയില്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. കിഫ്ബി വഴി എട്ടര വര്‍ഷമായി കേരളത്തില്‍ വന്നത് സമാനതല്ലാത്ത വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഎഫ്ബി പദ്ധതികളെ വരുമാനദായകമാക്കിയാല്‍ കേന്ദ്രത്തിന്റെ വാദങ്ങളെ മറികടക്കാനാകും. കിഎഫ്ബി എന്നത് ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന സാമ്പത്തിക സ്ഥാപനമായാണ്. യൂസര്‍ഫീ വരുമാനത്തില്‍ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാന്‍ ഇതോടെ കഴിയും. വായ്പകള്‍ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

