Kerala kerala

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; 22 കാരന്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട പെരുംപെട്ടി സ്വദേശി കെവിന്‍ തോമസ് (22) നെയാണ് ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം വിമോദും സംഘവും അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് കെവിന്‍ പരിചയപ്പെടുന്നത്.

പിന്നീട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു. പ്രതി തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതോടെ യുവതി ഒല്ലൂര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടു. പൊലീസ് ഉടനെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!