Trending

ഡൽഹി വിജയം മോദിയുടേതും ബിജെപിയുടേതും : അനില്‍ ആന്റണി

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബി.ജെ.പി.യുടേത് പ്രതീക്ഷിച്ച വിജയമാണ്. കോണ്‍ഗ്രസുമായി യാതൊരു മത്സരവും ഉണ്ടായില്ലെന്നും അനില്‍ പറഞ്ഞു. 15 വര്‍ഷം ഡല്‍ഹി ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നതെന്നും തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും കോണ്‍ഗ്രസില്ലെന്നും അനില്‍ വ്യക്തമാക്കി
നരേന്ദ്രമോദിയുടെ നേത്യത്വത്തിലുള്ള സുസ്ഥിരമായ വികസനമാണ് അടുത്ത അഞ്ചു വര്‍ഷം വരാന്‍ പോവുന്നത്. അത്തരമൊരു വികസനം സംസ്ഥാനങ്ങളിലും വരണമെങ്കില്‍ ബി.ജെ.പി വരണമെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്ന് അനില്‍ പറഞ്ഞു.കൗണ്ടിങ്ങ് തീരുമ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 27 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ബിജെപി വിജയിക്കാന്‍ പോവുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇത് ബിജെപിയുടെയും നരേന്ദ്രമോദിജിയുടെയും വിജയമാണ്.’- അനില്‍ ആന്റണി പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!