Trending

വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് തുടക്കം

ഡല്‍ഹിയില്‍ വിജയം ഉറപ്പിച്ചതോടെ ബി ജെ പിയുടെ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. എന്നാല്‍ പരാജയ ഭീതിയില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ നിശബ്ദമായി. നിലവില്‍ കേവല ഭൂരിപക്ഷം പിന്നിട്ട് 41 സീറ്റുകളില്‍ ബി ജെ പി മുന്നേറുകയാണ്. പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമെല്ലാം പ്രവര്‍ത്തകര്‍ കൂടിച്ചേര്‍ന്ന് മധുരം വിതരണം ചെയ്തും പാടിയും ആടിയും ആഘോഷത്തിമര്‍പ്പിലാണ്. നിലവിലെ ഭരണകക്ഷിയായ എ എ പി കേന്ദ്രങ്ങളില്‍ തോല്‍വി തിരിച്ചറിഞ്ഞതോടെ ആളും ആരവവും ഒഴിഞ്ഞുതുടങ്ങി. രാവിലെ വിജയ പ്രതീക്ഷയില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കം എ എ പി കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ ബി ജെ പിയുടെ ശക്തമായ തിരിച്ചുവരവിന് തുടക്കമിട്ടിരുന്നു. ഇതോടെ ആഘോഷ നീക്കങ്ങളെല്ലാം എ എ പി കേന്ദ്രങ്ങളില്‍ ഉപേക്ഷിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!