Local

കുന്ദമംഗലത്ത് വന്‍ വാറ്റ് ചാരായ വേട്ട; 200 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പൊയ്യയില്‍ വന്‍ വാറ്റ് ചാരായ വേട്ട. കുഴിപ്പുറത്ത് അഖില്‍(27) എന്നയാളുടെ അടുത്ത് നിന്നാണ് ലിറ്റര്‍ കണക്കിന് വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇയാള്‍ വര്‍ഷങ്ങളായി വാറ്റുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശത്ത് മറ്റാരും പ്രവേശിക്കാത്തതിനാല്‍ ഇതുവരെ പുറംലോകമറിഞ്ഞിരുന്നില്ല. കുഴിപ്പുറത്ത് തറവാട് വീട്ടില്‍ വെച്ചാണ് വാറ്റപകരണങ്ങളുമായി പിടിയിലായത്.

വൈകീട്ട് രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ നാലോളം വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങള്‍ വാഹനത്തില്‍ കൊള്ളാത്തതിനാല്‍ പോലീസ് മറ്റൊരു വണ്ടി വിളിച്ചാണ് കൊണ്ടുപോയത്. കുന്ദമംഗലം എസ്‌ഐ ശ്രീജത്ത്, എസ് ഐ ജോര്‍ജ്ജ് എസ് ഐ സുരേഷ് ‘ എ.എസ് ഐ അബ്ദുറഹിമാൻ, എ.എസ് ഐ.ബൈജുനാഥ്., സീനിയർ സി.പി ഒ രജീഷ്, സി പി ഒ ബിജേഷ് സി.പി.ഒ.അനസ്, ഡ്രൈവർ സുഖീഷ് നേതൃത്വത്തിലാണ് റെയ്ഡ്ഡ് നടന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!