Trending

സിഎസ്ആർ ഫണ്ട് തട്ടിപ്പ് : അനന്തു കൃഷ്ണന്റെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിൽ എടുത്ത് പോലീസ്.ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ ഡ്രൈവേഴ്‌സ് നേരിട്ട് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അനന്തു കൃഷ്ണന്‍ തട്ടിപ്പില്‍ കൂടെ വാങ്ങിക്കൂട്ടിയ ഇടുക്കിയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പൊലീസ് തുടങ്ങി. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെയും ആരോപണമുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്.പരാതികളില്‍ പോലീസ് നടപടി ഇന്നുണ്ടാകുമെന്നാണ് വിവരം. 48 പേര്‍ക്ക് വടക്കാഞ്ചേരിയില്‍ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. പണം മടക്കി നല്‍കാമെന്ന് ഉറപ്പിന്‍മേല്‍ പണം നഷ്ടമായവര്‍ പരാതി നല്‍കാത്ത സാഹചര്യവുമുണ്ട്. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ബുഷറാ റഷീദിനെതിരെയാണ് പരാതി. ബുഷറ റഷീദിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ സീഡ് സൊസൈറ്റി രൂപീകരിച്ചു എന്നാണ് ആരോപണം. തട്ടിപ്പില്‍ കൗണ്‍സിലറുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കി. ബുഷറാ റഷീദിനെതിരെ വ്യാപക പോസ്റ്റര്‍ പ്രചാരണമാണ് വടക്കാഞ്ചേരിയില്‍ നടക്കുന്നത്.തട്ടിപ്പില്‍ സീഡ് സൊസൈറ്റിക്ക് എതിരെയും അനന്തുകൃഷ്ണനെതിരെയും പരാതി നല്‍കാനും നീക്കമുണ്ട്. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ പരാതി നല്‍കാനാണ് തീരുമാനം. 350 പരാതികളില്‍ 12 കേസുകളാണ് നിലവില്‍ ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതെ സമയം തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന് കണ്ടെത്തണം. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചത്. കേസ്‌ ഉടൻ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!