Trending

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു:ഒരാൾ മരിച്ചു; പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം

എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആനയെ തളച്ച് ലോറിയിൽ കയറ്റി.ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!