Trending

ശ്രദ്ധേയമായി ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്

Screenshot

ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് യുവജനവേദിയും സിനർജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീൽ ഡോർ സ്പോൺസർ ചെയ്ത ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടനാ മികവുകൊണ്ടും മത്സരവീര്യം കൊണ്ടും ശ്രദ്ധേയമായി

യുവത്വം സാമൂഹ്യനന്മയ്ക്ക്‘ എന്ന തലക്കെട്ടുയർത്തി നടത്തിയ ടൂർണമെന്റിന്റെ വിളംബര റാലി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ തലമുറയും സമൂഹവും ലഹരിയുടെ നീരാളി പിടുത്തത്തിൽ അമരുമ്പോൾ കൂടുതൽ ജാഗ്രത കൈവരിക്കുന്നതിനും പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന വഴികളിലൂടെ അവരെ വളർത്തിയെടുക്കുന്നതിനും ഉന്നം വെച്ചുള്ളതായിരുന്നു മഹല്ലിലെ ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്. മഹല്ലിലെ വിദ്യാർത്ഥികളും യുവജനങ്ങളും മുതിർന്നവരും ഉൾക്കൊള്ളുന്ന ആറു ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്

കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കെ.പി. ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു ഖത്തർ എഫ്.സി, ശന്തി എഫ്സി, സ്റ്റാലി എഫ്.സി, സൗദി എഫ്സി , സിനർജി എഫ് .സി , റെയാഡ് എഫ്.സി തുടങ്ങിയ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ സ്റ്റാലി എഫ്.സി ഒന്നാം സ്ഥാനവും ശാന്തി എഫ്.സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മഹല്ല് യുവജനവേദിയും ശാന്തി സിനർജിയുടെയും നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!