Trending

അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 25ലേറെ പേർക്ക് പരിക്കേറ്റു

കോഴിക്കോട് അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 25ലേറെ പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-മുക്കം റൂട്ടിലോടുന്ന ബസാണ് ബേബി മെമോറിയൽ ആശുപത്രിക്ക് സമീപം മറിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏഴ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും 20 പേരെ ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റി. ബസിൽ 30ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!