Trending

മാലിന്യ ശേഖരണത്തിൽ മൂടാടി മാതൃക; മിനി എംസിഎഫുകൾ ഇനി തൊഴിലുറപ്പിൽ നിർമ്മിക്കാം

മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും സംസ്ഥാനം വളരെയേറെ മുന്നേറിയിരിക്കുകയാണ്. എങ്കിലും ഹരിത കർമസേന ശേഖരിക്കുന്ന പാഴ് വസ്തുക്കൾ വഴിയരികിൽ കൂട്ടിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരമാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ ആശയം.മിനി എംസിഎഫുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ അനുമതി നൽകണമെന്നും ഇതിൻ്റ വലുപ്പം ഗ്രാമപഞ്ചായത്തുകൾക്ക് തീരുമാനിക്കാൻ അനുവാദം നൽകണമെന്നുമുള്ള മൂടാടി ഗ്രാമപഞ്ചായത്തിന്റെ നിർദേശമാണ് സർക്കാർ അംഗീകരിച്ചു പൊതു ഉത്തരവായി ഇറക്കിയിരിക്കുന്നത്.ശേഖരിച്ച മാലിന്യം റോഡരികിൽ കൂട്ടിയിടുമ്പോൾ മാലിന്യ കൂമ്പാരത്തിന് അടുത്ത് തെരുവ് നായകൾ കേന്ദ്രീകരിക്കുന്നതും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ പ്രധാന എംസിഎഫ് കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെല്ലാം ശാശ്വത പരിഹാരമാവുകയാണ് പുതിയ ഉത്തരവിലൂടെ.നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിശ്ചിത അളവിലുള്ള ചെറിയ ബോട്ടിൽ ശേഖരണ സംവിധാനങ്ങൾ മാത്രമേ നിർമിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇത്തരത്തിലുള്ളവയിൽ പ്ളാസ്റ്റിക് ബോട്ടിലുകൾ തന്നെ ഉൾകൊള്ളിക്കാൻ കഴിയാറില്ല. അല്പം വലുത് നിർമിക്കണമെങ്കിൽ ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതി വിഹിതം ഉപയോഗിക്കേണ്ട സ്ഥിതിയുമാണ്. മറ്റു നിരവധി ആവശ്യങ്ങൾക്കായി മാറ്റിവെക്കേണ്ടതിനാൽ വാർഡ് തലങ്ങളിൽ മിനി എംസിഎഫുകൾ നിർമ്മിക്കുവാൻ പദ്ധതി വിഹിതം തികയാറുമില്ല.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!