തിരുവനന്തപുരം : നിലവിൽ ഹോസ്റ്റലുകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ. കോവിഡ് 19 ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം വീടുകളിൽ എത്താൻ സാധിക്കാതെ ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കരുതെന്ന് സർക്കാർ ഉത്തരവ്.
സർവ്വകലാശാലകൾക്കും സർക്കാർ-എയ്ഡഡ് കോളേജുകൾക്കും സ്വകാര്യ കോളേജുകൾക്കും ഉത്തരവ് ബാധകമായിരിക്കും മാർച്ച് 23 മുതൽ മെയ് 15 വരെയുള്ള ദിവസങ്ങളിലെ ഫീസ് വാങ്ങരുതെന്നാണ് സർക്കാർ ഉത്തരവ്

