കുന്ദമംഗലം : ഇരുപതിമൂന്നാം വാര്‍ഡ് കാരക്കുന്നുമ്മല്‍ അങ്കണവാടിയില്‍ 18 വര്‍ഷക്കാലം ഹെല്‍പ്പറായി സേവനം അനുഷ്ടിച്ച ശേഷം കാരന്തൂര്‍ അംഗനവാടിയില്‍ വര്‍ക്കറായി സ്ഥാനകയറ്റം കിട്ടിയ കോണിക്കല്‍ ഷീജക്ക് വാര്‍ഡ് മെമ്പറും,രക്ഷിതാക്കളും നാട്ടുകാരും യാത്രയപ്പ് നല്കി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജസ്ലി അധ്യക്ഷത വഹിച്ചു.ICDS സൂപ്പര്‍ വൈസര്‍ ഹരിത, കെ. കെ മുഹമ്മദ്, കെ. കെ. ഷമീല്‍ , റഷീദ് ഒ. എം, നിധീഷ് ടി. പി, ബാബു കൊടമ്പാട്ടില്‍, സുധീഷ് കരുവാരപ്പറ്റ, മുസ്തഫ ഒ. എം, കാരക്കുന്നുമ്മല്‍ അങ്കണവാടി വര്‍ക്കര്‍ ഷീബ ടി. കെ എന്നിവര്‍ സംസാരിച്ചു.
സ്നേഹാദരവും യാത്രയയപ്പും നല്കി

