Trending

പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ജയിലിൽ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാൾ പരോളിലിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കേണ്ടതായിരുന്നു. പരോൾ കാലാവധി അവസാനിച്ചിട്ടും ഇയാൾ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!