Kerala kerala

അതിജീവനത്തിന്റെ പുതുഗാഥ; ചേനോത്ത് ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം : അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്ന് അതിജീവനത്തിന്റെ പുതുഗാഥ രചിച്ച് പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാകുകയാണ് എന്‍.ഐ.ടിക്ക് സമീപത്തെ ചേനോത്ത് ഗവ. എല്‍.പി സ്‌കൂള്‍. സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കും ഐ.ടി ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മാണവും മുറ്റം ഇന്റര്‍ലോക്ക് പ്രവൃത്തിയും ഗെയ്റ്റ് സ്ഥാപിക്കലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്ലാസ് മുറികളും ചുറ്റുമതിലും ചിത്രകലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ചിത്രങ്ങള്‍ വരച്ച് ശിശു സൗഹൃദമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഈ കലാലയത്തില്‍ പല കാരണങ്ങളാല്‍ കുട്ടികളുടെ എണ്ണം 10ല്‍ താഴെ എത്തി. 2022ല്‍ പുതുതായെത്തിയ പ്രധാനധ്യാപകന്റെ നേതൃത്വത്തില്‍ അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ജനകീയ സ്‌കൂള്‍ വികസന സമിതിയും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും രൂപവത്കരിച്ചു. എന്‍.ഐ.ടി ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയില്‍ വിദ്യാലയം വൈവിധ്യമാര്‍ന്ന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. രക്ഷാകര്‍തൃ ശാക്തീകരണത്തിനായി നിരവധി ക്യാമ്പുകളും പരിശീലനങ്ങളും സംഘടിപ്പിച്ചു. പുതുതായി പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും ഗൃഹ സമ്പര്‍ക്ക പരിപാടികളിലൂടെ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാന്‍ തീവ്ര യത്‌നം നടത്തി. സാമൂഹിക പങ്കാളിത്തത്തോടെ പൊതുവിദ്യാലയ ശാക്തീകരണം എന്ന ആശയം ഫലപ്രദമായി നടപ്പാക്കിയതിന് ബെസ്റ്റ് ഇന്നവേറ്റീവ് സ്‌കൂള്‍ പുരസ്‌കാരം, ബെസ്റ്റ് പി.ടി.എ അവാര്‍ഡ് എന്നിവ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാര്‍ഡ് നിര്‍ണയത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രൈമറി വിഭാഗത്തില്‍ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്നു അഭിമുഖത്തിന് അവസരം ലഭിച്ചത്. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് വിദ്യാലയം നടപ്പാക്കിയ ട്യൂബര്‍ ബാങ്ക് പ്രൊജക്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു. സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന വായനോത്സവം, വര്‍ണോത്സവം, അറിവുല്‍സവം എന്നിവ ഏറെ ആവേശത്തോടെയാണ് നാട്ടുകാര്‍ ഏറ്റടുത്തത്.

കെട്ടിടോദ്ഘാടനം നാളെ വൈകുന്നേരം നാലിന് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിക്കും. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓളിക്കല്‍ അധ്യക്ഷത വഹിക്കും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയാകും. രാവിലെ 9.30ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. സര്‍ഗം-25 വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും കലാവിരുന്ന് അരങ്ങേറും. കാവ്യ പൂര്‍വം ഷൈജ ടീച്ചര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വിഷന്‍-2030 അക്കാദമിക പ്രൊജക്ട് തയ്യാറാക്കി വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മ പദ്ധതികള്‍ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പും വിദ്യാലയ വികസന സമിതിയും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് വരുന്നു. വെല്ലുവിളികള്‍ തരണം ചെയ്ത് അതിജീവനത്തിന്റെ പുതുഗാഥ രചിച്ച് പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണ് ഈ കലാലയം.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗവും സ്വാഗത സംഘം ചെയര്‍മാനുമായ പി.ടി അബ്ദുറഹ്‌മാന്‍, പ്രധാനാധ്യാപകന്‍ ശുക്കൂര്‍ കോണിക്കല്‍, പി.ടി.എ പ്രസിഡന്റ് പി. അജേഷ്, സി. ഗംഗാധരന്‍ നായര്‍, കെ. ശശീധരന്‍, രാജന്‍ ചേനോത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!