തിരുവനന്തപുരം :കോവിഡ് 19 സാഹചര്യത്തിൽ ഇത്തവണ തൃശ്ശൂർ പൂരം നടത്തേണ്ടതില്ലായെന്ന് തീരുമാനം. ക്ഷേത്രത്തിനുള്ളിൽ അഞ്ചു പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് അനുവദിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി സുനിൽ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറു പൂരങ്ങൾ ഉൾപ്പെടെയുള്ള ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ മുഴുവൻ റദ്ദാക്കി പകരം ചടങ്ങുകൾ നടത്തും.
ക്ഷേത്ര കമ്മറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിസഭ യോഗം ഈ തീരുമാനങ്ങൾ കൈ കൊണ്ടത്. ക്ഷേത്രം അടച്ചിട്ട് കർമ്മങ്ങൾ നടത്തനാവിശ്യമായ അഞ്ചു പേർക്കാണ് അനുമതി. സംഘാടകർക്ക് പോലും ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല. പത്ര സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളും പങ്കാളികളായി

