കോഴിക്കോട് :ജില്ലയില്‍ സേവനമൊരുക്കി സഞ്ചരിക്കുന്ന തപാലാപ്പീസ് ബുധനാഴ്ച വിവിധയിടങ്ങളില്‍ സേവനമൊരുക്കും.
രാവിലെ 10 മുതല്‍ 10.30 വരെ പൊറ്റമ്മലും 10.45 മുതല്‍ 11.15 വരെ തൊണ്ടയാടും 11.30 മുതല്‍ 12.00 വരെ മേത്തോട്ടുതാഴത്തും 12.15 മുതല്‍ 12.45 വരെ ഹൈലൈറ്റിലും 1.00 മുതല്‍ 1.30 വരെ മാത്തറയിലും എത്തും.
തപാല്‍ വകുപ്പിന്റെയും തപാല്‍ പേയ്മെന്റ് ബാങ്കിന്റെയും അക്കൗണ്ടുകളില്‍നിന്ന് പണം എടുക്കല്‍, നിക്ഷേപിക്കല്‍, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, തപാല്‍ എസ്.ബി. അക്കൗണ്ടുകളിലേക്ക് വരുന്ന പെന്‍ഷന്‍ തുക പിന്‍വലിക്കല്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പൊതുമേഖല-ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പെന്‍ഷന്‍ തുക സ്വീകരിക്കാനും കഴിയും. ഫോണ്‍- 0495 2386166

