Trending

ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നൂറ്കണക്കിന് രോഗികളുടെ അഭയ കേന്ദ്രമായ ചെറൂപ്പ ഹെൽത്ത് സെന്ററിൽ സിനിമാ ചിത്രീകരണത്തെ തുടർന്ന് ചികിത്സ മുടങ്ങിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് പരാതിക്കാരൻ. ഡോക്ടറെ കാണിച്ച ശേഷം രക്ത പരിശോധനയ്ക്കായി ലാബിലെത്തിയ തനിക്ക് സിനിമാ നടിമാരെയാണ് കാണേണ്ടി വന്നതെന്ന് പിതാവായ സുഗതൻ ദൃശ്യമാധ്യമത്തോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ രക്തം പരിശോധിക്കാൻ ജീവനക്കാരെത്തിയതായും പരാതിക്കാരൻ അറിയിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തി‍ൽ കമ്മീഷ‍ൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!