Kerala kerala

മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി.

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജില്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അനധികൃതമായി ഹാജര്‍ വെട്ടിക്കുറച്ചു എന്നാണ് അശ്വിന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ആരോപണം. ഡിറ്റന്‍ഷന്‍ നടപടി നേരിട്ട അശ്വിന്‍ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാര്‍ത്ഥികള്‍ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്.

അതിനിടെ, സംഭവത്തില്‍ അനുനയ ശ്രമവുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ രംഗത്തെത്തി. അശ്വിനടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഡിറ്റന്‍ഷന്‍ നടപടി നേരിട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡിറ്റന്‍ഷന്‍ ചെയ്തത് അന്യായമായിട്ടാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് തിരിച്ചു കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഈ നിലപാട് തുടരുന്ന പ്രിന്‍സിപ്പല്‍ കോളേജില്‍ തുടരുന്നത് ആശങ്കയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!