GLOBAL International Kerala kerala

അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും; വിധി പറയുന്നത് മാറ്റി സൗദി കോടതി

കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. സാങ്കേതിക കാരണങ്ങളാല്‍ വിധി പറയുന്നത് റിയാദ് കോടതി മാറ്റിയിരിക്കുകയാണ്. അടുത്ത സിറ്റിങ്ങില്‍ വിധിയുണ്ടാകുമെന്നാണ് കോടതി അറിയിച്ചത്.

റഹീമിന്റെ കേസ് മാത്രമല്ല, ഇന്ന് പരിഗണിക്കേണ്ട മുഴുവന്‍ കേസുകളിലും കോടതി വിധി മാറ്റിയിട്ടുണ്ടെന്ന് അബ്ദുല്‍ റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈനായാണ് കോടതി ചേര്‍ന്നത്. ഇതിനിടെയുണ്ടായ സാങ്കേതിക തടസങ്ങളെ തുടര്‍ന്നാണു കോടതി കേസ് പരിഗണിക്കുന്നതു മാറ്റിയത്. അടുത്തു തന്നെ മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്ന് കോടതിയില്‍നിന്ന് അറിയിച്ചിട്ടുണ്ടെന്നും സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

റഹീമിന്റെ മോചനവിധി ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 18 വര്‍ഷത്തിനുശേഷം നാട്ടിലേക്കു മടങ്ങാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും ബന്ധുക്കളും നിയമസഹായ സമിതിയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!