Kerala kerala

വയനാട്ടില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപദാണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ഓടെ ബീനാച്ചിയിലാണ് അപകടം.

അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ബീനാച്ചിയിലെ കടയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ വാങ്ങി ദ്രുപദിനെയും എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തുനിന്നു എത്തിയ ബൈക്കാണ് തട്ടിയത്.

ഇടിയുടെ ആഘാതത്തില്‍ മോഹന്‍ദാസും ദ്രുപദും തെറിച്ചു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദ്രുപദിനെ രക്ഷിക്കാനായില്ല. മോഹന്‍ദാസിനു നിസാര പരിക്കുണ്ട്.

മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് ബീനാച്ചിയില്‍ എത്തിയതായിരുന്നു രഹീഷും കുടുംബവും. ദ്രുപദിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. സഹോദരന്‍: ദീക്ഷിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!