National

വയനാട്ടില്‍ നിന്ന് പുതിയ മുസ്ലിം ലീഗ് എംപി സത്യപ്രതിജ്ഞ ചെയ്തു; പ്രിയങ്കാ ഗാന്ധിക്കെതിരെ അമിത് മാളവ്യ

ന്യൂഡല്‍ഹി: വയനാട് എംപിയായ സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വിദ്വേഷ പോസ്റ്റുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. വയനാട്ടില്‍നിന്ന് പുതിയ മുസ്ലിം ലീഗ് എംപി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി കുടുംബത്തിന് ഇത് വിശിഷ്ട നിമിഷം എന്നാണ് മാളവ്യയുടെ ഒരു ട്വീറ്റ്.

ആകര്‍ഷകമായ കാര്യമെന്തെന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ്. 2011ലെ സെന്‍സസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യയില്‍ 70.20 ശതമാനവും മുസ്ലിംകളാണ്. ഇപ്പോള്‍ അതിലും കൂടിയിട്ടുണ്ടാവുമെന്നും അമിത് മാളവ്യ എക്സില്‍ കുറിച്ചു.

അമിത് മാളവ്യയുടെ ട്വീറ്റ് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഹിന്ദു മുസ്ലിം ഭിന്നിപ്പുണ്ടാക്കാനാണ് മാളവ്യയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!