Kerala kerala kerala politics

പാലക്കാടന്‍ ജനതയുടെ മനസ് തങ്ങള്‍ക്കൊപ്പം; ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ല; പി സരിന്‍

പാലക്കാട്: പാലക്കാടന്‍ ജനതയുടെ മനസ് തങ്ങള്‍ക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ പറഞ്ഞു. ജനങ്ങളുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവര്‍ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടര്‍മാരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാവും. വോട്ടെണ്ണം കൂടും; ഇരട്ടവോട്ടുള്ളവരൊന്നും പോളിംഗ് ബൂത്തിലെത്തില്ലെന്നും പി സരിന്‍ പറഞ്ഞു.

വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലുണ്ടാവും. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. എഴുപതിനായിരത്തില്‍ കുറയാത്ത ആളുകള്‍ വന്ന് ഇടതുപക്ഷത്തിനു വേണ്ടി വോട്ടുചെയ്യും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. ജനങ്ങള്‍ക്കുവേണ്ടി ഓടി നടക്കുന്നവര്‍ക്കാണ് വോട്ട്. വോട്ടര്‍മാര്‍ വലിയ പ്രതീക്ഷയിലാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!