തലകറങ്ങിവീണ സ്ത്രീക്ക് അടിയന്തര ചികിത്സ നല്‍കി കുന്ദമംഗലം പോലീസിന്റെ അതിജാഗ്രത പ്രവര്‍ത്തനം. ഇന്ന് രാവിലെയാണ് ചാത്തന്‍കാവിലുള്ള സ്ത്രീ ഭര്‍ത്താവിനൊപ്പം യൂണിയന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം എടുത്ത് വരുമ്പോള്‍ തലകറക്കത്തെത്തുടര്‍ന്ന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ ഉടനെ ഇവരെ സമീപിക്കുകയും വേണ്ട സഹായം ചെയ്യുകയുമായിരുന്നു. അതേസമയം അതുവഴി പോയ താമരശ്ശേരി പിഎച്ച്‌സിയിലെ ഡോക്ടര്‍ സഹദേവനും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്ിലെ യുവതിയും പോലീസ് സ്ത്രീക്ക് സഹായം നല്‍കുന്നത് കാണുകയും തിരിച്ച് വന്ന് ഇവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു.
സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം ഇവര്‍ക്ക് സഹായം നല്‍കിയത്,. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി.

