ആലപ്പുഴ: സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്കാന് മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഇന്ന് ആലപ്പുഴയില്‍. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍ കായലിലേക്ക് വന്നാല്‍ എതിര്‍ക്കുമെന്ന് നേരത്തെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പദ്ധതി കായലിലേക്ക് കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകള്‍ ആശങ്കയായി മുന്നോട്ട് വെക്കുന്നത്.